Wednesday, February 4, 2009

പുകച്ചില്‍

 അമ്മ അടുപ്പ്‌ പുകച്ച്‌ പുകച്ച്‌
അട്ടം കറുത്തു
ഞാന്‍ തല പുകച്ച്‌ പുകച്ച്‌
മുടിയെല്ലാം വെളുത്തു
അട്ടമൊന്ന്‌ തട്ടിയാല്‍
ഒരു മുറം കറുത്ത പൊടി
തലയൊന്ന്‌ ചോറിഞ്ഞാല്‍
ഒരു നുള്ള്‌ വെളുത്ത പൊടി
അമ്മ അടുപ്പ്‌ പുകച്ചതു കൊണ്ടാണ്‌
എന്റെ കവിത പുറത്തു ചാടിയത്‌

3 comments:

പ്രയാണ്‍ said...

അമ്മക്ക് നന്ദി......ആശംസകള്‍.

Manikandan said...

thanks prayan.see my new post

വല്യമ്മായി said...

വളരെ നല്ല കണ്ടെത്തല്‍ :)