Friday, February 6, 2009

പട്ടാഭിഷേകം

നവ ശൂര്‍പ്പണഖമാരെ ശ്രദ്ധിക്കുക
നിങ്ങളുടെ പൂര്‍വികയുടെ
മൂക്കും മുലയും കാതും മുടിയുമരിഞ്ഞ
ശരം കുഴിച്ചെടുത്തിട്ടുണ്ട്‌ മംഗ്ലൂരില്‍
കാടിളകി വരുന്നുണ്ട്‌ ശ്രീരാമ സേന
അല്ലെങ്കില്‍ തന്നെ
യൂറോപ്യന്‍ വസ്ത്രങ്ങളില്‍ കുത്തി നിറച്ച്‌
നിങ്ങളുടെ ശരീരമെന്തിനിങ്ങനെ വിളംബരം ചെയ്യണം
കണ്ടു പടിക്കുക പ്രഗ്യാസിങ്ങിനെ, ഉമാഭാരതിയെ
ആര്‍ഷ ഭാരത വസ്ത്രശാല തുറന്നിട്ടുണ്ട്‌
രാമജന്മ ഭൂമിയില്‍
എന്നിട്ട്‌ പുറപ്പെടുക
സേതു മുറിക്കേണ്ടതില്ല
മീന്‍കൊത്തിച്ചാത്തന്റെ വായു മാര്‍ഗത്തില്‍
അവിടെ നവ ലങ്ക എരിയുന്നുണ്ട്‌
കുറെച്ചെണ്ണ കരുതുക (വിലക്കുറവാണല്ലൊ)
നമുക്ക്‌ പൂര്‍ത്തീകരിക്കാം ലങ്കാദഹനം

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു കമെന്റിലൂടെയാ ഇവിടെ എത്തിപ്പെട്ടത്... നല്ല ചിന്തകള്‍... തുടരുക ആശംസകള്‍...

വരവൂരാൻ said...

ആശംസകൾ, എല്ലാം വായിച്ചും. തുടരുക