Wednesday, May 14, 2008

ചരമ കുറിപ്പ്‌

ഞാനിതാ കൊടുമുടിയുടെ

ഉയരത്തിനപ്പുറമുള്ള ലോകത്തിലേക്ക്‌

യാത്രയാവുന്നു.

ഒന്നും നേടാനില്ലാതെ നഷ്ടപ്പെടാനും

ചിലപ്പോഴെന്റെ ഉത്തരത്തില്‍

‍വീഴ്ത്തുന്ന കുരുക്കിന്റെ വഴിയില്‍

‍അല്ലെങ്കില്‍ ഉയരത്തില്‍ നിന്ന്‌ ഒഴുകി വന്ന്‌

അലര്‍ച്ചയോടെ താഴെക്കു പതിച്ച്

‌ശാന്തമായൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ

ആഴത്തിലേക്ക്‌.......

ഇല്ല, മരണത്തിലെങ്കിലും

വെറുമൊരു സ്വാഭാവികത

എനിക്കു സാധ്യമായിരുന്നില്ല.

2 comments:

Unknown said...

എന്തു പറ്റി മാഷെ ഇങ്ങനെ ഒരു നിരാശാ ബോധം
ഒക്കെത്തിനും പരിഹാരം ഉണ്ടാക്കാം ഇവിടെ ഒരു നിരാശാ കാമുകനായി ഞാന്‍ പോലും കഴിയുന്നു

നവരുചിയന്‍ said...

അപ്പൊ ആത്മഹത്യ ആണ് പരുപാടി അല്ലെ ..... നേരുത്തെ പറഞാല്‍ കിഡ്നി , കണ്ണ് ,ഹാര്‍ട്ട്‌ എല്ലാം വിട്ടു കാശ് ആക്കാം ആയിരുന്നു ..