Tuesday, May 20, 2008

വായ

നവദ്വാരങ്ങളിലൊന്ന്‌

മുപ്പത്തിരണ്ട്‌ ദന്ത പണ്ഡിതന്‍മാരോടു കൂടിയ

നാവിന്റെ രാജസദസ്സ്‌

കാലത്ത്‌ കോട്ടുവാ വിട്ട്‌

കിടക്ക വിട്ടെഴുന്നേറ്റു

കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍

‍ചപ്ര പിടിച്ച മുടിയും

പീള കെട്ടിയ കണ്‍ തടങ്ങളും

പിന്നെ അസഹനീയമായ ദുര്‍ഗന്ധത്തോടെ വായും

മുടി കോതിയൊതുക്കി

മുഖം കഴുകി വാ വൃത്തിയാക്കി

പിന്നെ പ്രാതല്‍

‍വായ ഊര്‍ജ്ജ്വസ്വലമായി

വര്‍ത്തമാനങ്ങളിലേക്ക്‌ കടന്നപ്പോള്‍

വിടുവായത്തം

അമിത ഭക്ഷണവും ഭാഷണവും അശ്ലീലം

ഹൃദയത്തില്‍ നിറഞ്ഞത്

‌വായ പുറന്തള്ളുന്നുവെന്ന്‌ സുവിശേഷകന്‍

‍വായില്‍ തോന്നിയത്‌

കോതയ്ക്കും എനിക്കും പാട്ട്‌

2 comments:

CHANTHU said...

നന്നായി, ഈ വരികള്‍. അധികം വിടുവായത്തം പറയുന്നില്ല.

ഹാരിസ്‌ എടവന said...

വരികള്‍ അമിതമാവുന്നില്ല.
പിന്നെ വെരിഫിക്കേഷന്‍ കോഡ് ഒഴുവാക്കൂ